Sunday, May 19, 2019

MENTAL HEALTH -thyroid

മെൻറ്റൽ  ഹെൽത് -തൈറോയ്ഡ് 







തൈറോയ്ഡ് രോഗങ്ങൾ  മാനസികാരോഗ്യത്തെ തകരാറിലാക്കു മോ?



  ഇന്നത്തെ  ജീവിതശൈലികളും തിരക്കും ടെൻഷനും നിറഞ്ഞ  ജീവിതവും ഭക്ഷണരീതികളും  ജനിതക ഘടകങ്ങളെക്കാൾ തൈറോയ്ഡ് ഗ്രന്ഥിയെയും മറ്റു അന്തഃസ്രാവീ  വ്യവസ്ഥകളെയും  പ്രതികൂലമായി ബാധിക്കുന്നുണ്ട്.
തൈറോയ്ഡ്,  കഴുത്തിന്റെ താഴ്‌ഭാഗത്തായി സ്ഥിതി ചെയ്യുന്ന  ഒരു ഗ്രന്ഥിയാണ്. നമ്മുടെ   ശരീരത്തിന്റെയും മനസ്സിന്റെയും  സുസ്ഥിതി  ഈ ഗ്രന്ഥിയുടെ  ഹോർമോൺ ഉത്പാദനത്തിന്റെ തോതിനെ  ആശ്രയിച്ചിരിക്കുന്നു. പ്രവർത്തനം ശരീത്തിലെ മറ്റു ഗ്രന്ധികളുടെ സ്രവങ്ങളുമായി  വളരെയധികം ബന് ധിപ്പിക്കപ്പെട്ടിരിക്കുന്നു .

തൈറോയ്ഡ് ഹോർമോണുകൾ t 3 ,t 4  എന്നിവ  നമ്മളുടെ  മാനസികമായ സുസ്ഥിരതയെ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്.നമ്മുടെ സന്തോഷം  എൻഡോർഫിൻസ്,സെറോടോണിന് , ഓക്സിടോസിൻ  എന്നിവയൊക്കെ കാരണമാണെങ്കിലും   നോർമൽ ബിഹേവിയർ അഥവാ അവസ്ഥയ്ക്കു അനുസ്‌തൃതമായി വികാരങ്ങളെ നിയന്ത്രിക്കുവാൻ കഴിയുന്നത് തൈറോയ്ഡ് ഹോർമോൺസ് കാരണമാണ്.

തൈറോയ്ഡ് ഹോർമോൺസ് കുറഞ്ഞ അഥവാ ഹൈപോതൈറോയ്‌ഡ് രോഗികളിൽ കാരണങ്ങൾ ഒന്നുമില്ലാതെ വിഷാദം ,കരച്ചിൽ എന്നിവയുണ്ടാകാം. ചിലപ്പോൾ ഇവർ യഥാർത്ഥ കാര്യങ്ങൾ മനസ്സിലായ്ക്കാതെ മാനസികരോഗ ആശുപത്രികളിൽ ചികിത്സക്ക്  വിധേയരാവാറുമുണ്ട്.പക്ഷെ ഇന്ന് മിക്ക ഡോക്ടർമാരും തൈറോയ്ഡ് ടെസ്റ്റ് ചെയ്യിക്കാറുണ്ട്. പക്ഷെ വര്ഷങ്ങള്ക്കു മുൻപ്  ഇതായിരുന്നില്ല അവസ്ഥ. ഞാൻ  ഒരു  സൈക്യാട്രി  ഹോസ്പിറ്റലിൽ ജോലിക്കു ചേരുമ്പോൾ അവിടെ ഇതിനെക്കുറിച്ച് ആരും ബോധവാന്മാർ ആയിരുന്നില്ല. മാനസിക പ്രശ്നങ്ങൾക്ക്  ഡോക്ടറുടെ സഹായം തേടുവാൻ ആളുകൾക്ക് സമൂഹം എന്ത് വിചാരിക്കും എന്ന ഭയമായിരുന്നു.. പലരും  സൈക്കിയാട്രിസ്റ്റിനെ കാണുന്നതിന് പകരം കൗൺസിലിങ് സെന്റററിനെ ആശ്രയിക്കാൻ കാരണം അതാണ്. ഹോമിയോപ്പതി  ഹോസ്പിറ്റലിൽ ജനറൽ ഡോക്ടർ തന്നെയാണ്  എല്ലാ രോഗികളെയും  ചികിതസിക്കുന്നതു. പ്രത്യേകം psychiatry എന്ന ബോർഡ്  ആവശ്യമില്ല.ഇന്ന് ഹോമിയോപ്പതിയിൽ psychiatry  ഒരു പിജി സ്പെഷ്യലിറ്റി  ആണെങ്കിലും  മറ്റു  വിഭാങ്ങളിൽ  സ്‌പെഷലൈസ് ചെയ്ത ഹോമിയോപ്പതി ഡോക്ടർമാർക്കും വിദഗ്ധമായി തന്നെ ചികിതസിക്കാൻ സാധിക്കും. കാരണം ഹോമിയോപ്പതി  മാനസിക അവസ്ഥയ്ക്ക് വളരെ അധികം പ്രാധാന്യം കൊടുത്തുകൊണ്ടാണ് എല്ലാ രോഗങ്ങളെയും ചികില്സിക്കുന്നതു.  ഒരു  ഹോമിയോപ്പതിക് ഡോക്ടർക്ക്  എളുപ്പത്തിൽ തന്നെ തൈറോയ്ഡ് കാരണംവരുന്ന   മാനസിക പ്രശ്നവും അല്ലാത്ത മാനസിക രോഗങ്ങളും വേർതിരിച്ചറിയാൻ കഴിയും.

തൈറോയ്ഡ് ഗ്രന്ഥി പൂർണമായോ ഭാഗികമായോ നീക്കം ചെയ്തവരിൽ  വിചിത്രമായി തോന്നാവുന്ന ചില പ്രശ്നങ്ങൾ ഉണ്ടാവാം.  എന്റെ രോഗികളിൽ ഒരാൾക്ക് സമൂഹത്തിലേക്യു് ഇറങ്ങിച്ചെന്നു പ്രവർത്തിക്കേണ്ട ഒരു ജോലിയായിരുന്നു. പക്ഷെ അവർക്കു മറ്റു ആളുകളെ കാണുമ്പോൾ തനിയെ കരച്ചിൽ വരും.കാരണം അവർക്കു  തൈറോയ്ഡ് ഗ്രന്ധി യെ ബാധിച്ച മുഴ കാരണം തൈറോയ്ഡ് നീക്കം ചെയ്യേണ്ടി വന്നിരുന്നു. ജീവിതകാലം മുഴുവൻ തൈറോയ്ഡ് ഹോർമോൺ ഗുളികകൾ കഴിക്കുന്നുണ്ടെങ്കിലും ഇവരുടെ മാനസികനില ശരിയാകുവാൻ മരുന്നുകൾക്ക് കഴിഞ്ഞില്ല. സ്വന്തമായി ഉത്പാദനം നടത്തുവാൻ പാകത്തിൽ ഗ്രന്ഥി ഇല്ലാത്തതിനാൽ ഹോമിയോപ്പതി മാത്രം ചികിത്സായായി വിധിക്കാൻ എനിക്കും സാധിക്കില്ലായിരുന്നു. ആയതിനാൽ അവരുടെ മരുന്നുകൾക്കൊപ്പം തന്നെ മാനസികപ്രശ്നങ്ങളും കൂടെ പരിഹരിക്കാൻ  ഹോമിയോപ്പതി കൊടുക്കുകയും പരിഹരിക്കുകയും ചെയ്തു, ഇത്തരം രോഗികൾക്ക് മരുന്ന് ഇടയ്ക്കിടെ  നൽകേണ്ടി വരും.കാരണം ഒരു ഗ്രന്ഥി ഇല്ല ശരീരത്തിൽ എന്നതുതന്നെ.

പക്ഷെ തൈറോയ്ഡ് നീക്കം ചെയ്യാത്ത രോഗികൾക്കും തൈറോയ്ഡ് രോഗങ്ങൾ കാരണം വിഷാദം  ഉണ്ടാവാറുണ്ട്. അതിൽ ഹോമിയോപ്പതി മരുന്ന്നുകൾ ഗുണം ചെയ്യുന്നത് വളരെ വേഗത്തിൽ ആണ്.

തൈറോയ്ഡ് രോഗങ്ങൾ  അമിതമായ ഉൽക്കണ്ഠ, ഉറക്കക്കുറവ്,ഉറക്കക്കൂടുതൽ എന്നിവയും ഉണ്ടാക്കാറുണ്ട്. ഗ്രേവ്സ് ഡിസീസ്, തൈറോയ്ഡ് അഡിനോമ എന്നിവ അവയിൽ ചിലതാണ്.

വിഷാദത്തിനു ചികിത്സാതേടും മുൻപേ  തൈറോയ്ഡ്  ആണോ കാരണമെന്ന് ഉറപ്പു വരുത്തേണ്ടത് അനാവശ്യമായ ആകുലതകൾ   ഒഴിവാക്കാൻ സഹായിക്കും.


ഡോ ; സഞ്ജന വിബി 
siahmsr 


















Wednesday, May 15, 2019

HV സ്‌പൈനൽ ഹെൽത്ത് കെയർ പാർട്ട് 1

                 HV സ്‌പൈനൽ ഹെൽത്ത് കെയർ  പാർട്ട് 1





   

  നമ്മുടെ  ശരീരത്തിന്റെ   ചുറുചുറുക്കും, ആകാരവും  നിലനിർത്തുന്നതിൽ  നമ്മുടെ  എല്ലുകൾക്കും പേശികൾക്കും പ്രധാന പങ്കുണ്ട് . നമ്മുടെ പേശി അസ്ഥി വ്യവസ്ഥകളിൽ
ഏതെങ്കിലും ഒരു അസ്ഥിക്ക്  അല്ലെങ്കിൽ ഒരു പേശിക്കു  സംഭവിക്കുന്ന വ്യതിയാനം  ശരീരത്തിന്റെ  മൊത്തം സ്ഥിരതയെ ബാധിക്കുന്നു.

   മനുഷ്യ ശരീരത്തിൽ അസ്ഥികളെയും പേശി കളെയും  സന്തുലിതാവസ്ഥയിൽ പ്രവർത്തിക്കുവാൻ സഹായിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഇന്ന്   h v ഹോമിയോപ്പതി  നിങ്ങളുമായി  പങ്കുവെക്കുന്നത്  നമ്മൾ എന്തൊക്കെ കാര്യങ്ങൾ നമ്മുടെ  അസ്ഥികളുടെയും പേശികളുടെയും  പ്രത്യേകിച്ച് നട്ടെല്ലിന്റെയും ആരോഗ്യത്തിനു ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചാണ്.

നമ്മളൊക്കെയും നമ്മുടെ ഭക്ഷണരീതികൾ  വ്യായാമം  എന്നിവയൊക്കെ ശ്രദ്ധിക്കുന്നവർ ആകാം. പക്ഷെ  നമ്മുടെ ചില posture അഥവാ   രീതികൾ ചിലപ്പോഴെങ്കിലും ശ്രദ്ധിക്കാത്തവർ ആണ്.   പ്രത്യേക സാഹചര്യങ്ങളിൽ നമുക്ക് എവിടെയെങ്കിലും ചുരുണ്ടുകൂടികിടക്കേണ്ടി വരാറുമുണ്ട്. നമ്മുടെ  ജീവിതരീതിയെ  തകിടം മറിക്കുവാൻ  ഇത്രയും മതിയാവും ചിലപ്പോൾ. ഇന്ന് ഞാൻ ഈ പോസ്റ്റ് ഇടുവാൻ കാരണം മേൽപ്പറഞ്ഞ ഒരു സാഹചര്യം എനിക്കും തീവ്രമായ നടുവേദന ഉണ്ടാക്കുകയും ഞാൻ ഹോമിയോപ്പതി ചികിത്സാ കൊണ്ട്  വേദനയിൽ നിന്നും    നിന്നും മുക്തമാകുകയും  ചെയ്തതുകൊണ്ടാണ്. വളരെയധികം  ആരോഗ്യകാര്യങ്ങളെ കുറിച്ച്  ശ്രദ്ധ ചെലുത്തുന്ന ഒരാൾക്കും ചില യാത്രകളോ   പ്രത്യേക സാഹചര്യങ്ങളിൽ  കുറച്ചു  ദിവസം താമസിക്കുന്നതോ  ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം .


 
   എന്തൊക്കെയാണ്  നമ്മൾ  എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടത്? എന്തൊക്കെ ഘടകങ്ങൾ  ആണ്  ആരോഗ്യം നിലനിർത്തുന്നത്.
ഏറ്റവും ആദ്യം നമുക്ക്  കുഞ്ഞുങ്ങളുടെ  ആരോഗ്യ കാര്യങ്ങളിൽ നിന്ന് തുടങ്ങാം.  സമീകൃത  ആഹാരം   ഏറ്റവും ആവശ്യമുള്ള കാലഘട്ടമാണ് ശൈശവം . കാൽസ്യം, ,ഫോസ്ഫറസ്   മഗ്നീഷ്യം,സിങ്ക്  തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും , [പ്രത്യേകിച്ച് വിറ്റാമിൻ  ഡി ,  ഇ   ,സി ,ബി  ] .എല്ലുകളുടെയും , പേശികളുടെയും  വളർച്ചക്ക്  അത്യന്താപേക്ഷിതമാണ്. മറ്റൊരു ഘടകം കുട്ടികൾ ഇരിക്കുകയും   കിടക്കുകയും  എല്ലാം  ചെയുന്ന രീതി ആണ്. അതായത് posture . നട്ടെല്ലിനെയാണ് posture  ഏറ്റവുമധികം ബാധിക്കുന്നതു. കൂനിക്കൂടി ഇരിക്കുകയോ കിടക്കുകയോ  ചെയ്യരുത് .   വായിക്കുമ്പോൾ നിവർന്നു  തന്നെ ഇരിക്കണം.  മുതിർന്നവരും  ഇരിക്കുന്ന ഇരിപ്പിടങ്ങൾ[ കസേര], കിടക്കുന്ന ബെഡ് എന്നിവയുടെ കാര്യങ്ങൾ   ശ്രദ്ധിക്കണം.
ഇന്ന്  മോഡേൺ  ഫർണിചർ  പലതരത്തിലും  വിലകളിലും ലഭ്യമാണ്. അവയുടെ  വിലയോ ലെതറിന്റെ ക്വാളിറ്റിയോ , അല്ല വിലയിരുത്തേണ്ടത് . അവ നമ്മുടെ ആരോഗ്യകരമായ posture  ഉറപ്പുവരുത്തുന്നുണ്ടോ എന്നുള്ളതാണ്. ഒരുപാട് സോഫ്റ്റ്  ആയ ബെഡ്,സോഫ കുഷൻസ്  എന്നിവ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇരി ക്കുമ്പോൾ  ഏതു തരത്തിലുള്ള  ഇരിപ്പിടങ്ങൾ ആണ് വേണ്ടത്?

നിവർന്നിരിക്കാൻ പാകത്തിൽ ഉള്ള കസേരകൾ ആണ്  .നല്ലതു.ഉദാഹരണത്തിന്  നമ്മുടെ   ഡൈനിങ്ങ്  ടേബിൾ  ചെയർ . അത്തരത്തിലുള്ള  കസേരകൾ നട്ടെല്ലിന്  സപ്പോർട്ട്  നൽകുന്നു. ഇരിക്കുമ്പോൾ  നമ്മൾ കസേരകളിൽ  ഒരുപാട്  കയറി ഇരിക്കരുത്. നമ്മുടെ   കാൽമുട്ടുകളും  കസേരയുടെ ഇരിക്കുന്ന ഭാഗവും  തമ്മിൽ കുറച്ചുഅകലം  വേണം.  .നിവർന്നു ഇരിക്കുക. കമ്പ്യൂട്ടർ  ഉപയോഗിക്കുന്നവർ  അത്  മേശയിൽ  വെച്ച് ഉപയോഗിക്കുക , അല്ലെങ്കിൽ കമ്പ്യൂട്ടർ ടേബിൾ    ഉപയോഗിക്കുക, കണ്ണുകളും  കമ്പ്യൂട്ടർ  തമ്മിൽ  രേഖയിൽ രേഖയിൽ വരണം.


ഇന്ന് ഓഫീസുകളിൽ  ജോലി ചെയ്യുന്നവരിൽ നടുവേദന വളരെ കൂടുതൽ ആണ്. കാരണം ഇരിക്കുന്ന രീതി തന്നെ.
എക്സിക്യൂട്ടീവ് ചെയർ ഉപയോഗിക്കുമ്പോൾ  ചില കാര്യങ്ങൾ  ശ്രദ്ധിക്കേണ്ടതാണ്.  മേല്പ്പറഞ്ഞ  കാര്യങ്ങൾ കൂടാതെ  നമ്മുടെ  പാദങ്ങൾ നിലത്തു മുട്ടുന്നുണ്ടോ  നോക്കേണ്ടതാണ്.  ഇല്ലെങ്കിൽ   അതിൻ്റെ അർഥം നമ്മുടെ ഉയരത്തിനു  അനുസരിച്ചു  അല്ല  ചെയർ ക്രമീകരിച്ചതു എന്നാണ്. ദീർഘ നേരം ഒരുമിച്ചു ജോലി   ചെയ്യുക നട്ടെല്ലിന്റെ  ആരോഗ്യത്തെ  പ്രതികൂലമായി  ബാധിക്കാം. 
ഇടയ്ക്കിടെ എഴുനേൽക്കുന്നതും  നടക്കുന്നതും ഗുണകരമാണ്.

മുതിർന്നവർക്കും  ഭക്ഷണത്തിൽ  ധാതുക്കളും  വിറ്റാമിനുകളും, പ്രോട്ടീൻ   എന്നിവയും  വളരെ അധികം ആവശ്യമാണ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യം ചില ഹോര്മോണുകളുമായും ബന്ധപെട്ടു  കിടക്കുന്നു. തൈറോയ്ഡ്  ഹോര്മോണുകളുടെ ആധിക്യം  അസ്ഥികളുടെ തേയ്മാനത്തിനു കാരണമാകുന്നു. തൈറോയ്ഡ് ഹോര്മോണുകളുടെ കുറവ്  പേശീവേദനയുണ്ടാക്കുന്നു.
മറ്റു ചില ഹോർമോണുകളും  നമ്മുടെ ശരീരത്തിന്റെ കാൽസ്യം ആഗിരണത്തെ സ്വാധീനിക്കുന്നുണ്ട്.
പാരാതോർമോൺ ഹോർമോൺ  , സ്ത്രീകളിൽ  ആർത്തവ വിരാമത്തോടെ  ഉണ്ടാവുന്ന സ്ത്രീ  ഹോര്മോണൽ  വ്യതിയാനങ്ങൾ  എന്നിവയും എല്ലുതേയ്മാനത്തിനു  കാരണമാകുന്നു.
ചില രോഗങ്ങൾക്ക്  ഹോർമോൺ ഗുളികകൾ എടുക്കുന്നവരിലും  കാൽസ്യം കുറയുന്നു. രോഗികൾ  കാൽസ്യം സപ്പ്ളെമെന്റ്സ്  കഴിക്കേണ്ടതാണ്. സാധാരണ ഒരാൾക്ക്  കാൽസ്യം ഗുളികകൾ  ആവശ്യമില്ല.ഭക്ഷണത്തിൽ പാൽ, രാഗി  ,മൽസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തുകയെ വേണ്ടതുള്ളൂ.

ഇന്ന് വിറ്റാമിന് ഡി  പലരിലും  കുറവാണ്. സൂര്യപ്രകാശത്തിൽ  ആണ് ഈ വിറ്റാമിന് നമ്മുടെ സ്കിൻ  അഥവാ ത്വക്കിൽ  ഉണ്ടാക്കപ്പെടുന്നത്.  രാവിലെ  ഇളം വെയിൽ കൊള്ളുന്നത്  നല്ലതാണ്.  വിറ്റാമിന് ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. തൈറോയ്ഡ് രോഗവും വിറ്റ് ഡി  കുറവും   തമ്മിൽ ബന്ധമുണ്ടെന്ന്  പുതിയ  പഠനങ്ങൾ   തെളിയിക്കുന്നു.അതിനാൽ  തൈറോയ്ഡ് രോഗമുണ്ടോയെന്നു ചെക്ക്  ചെയ്യുകയും  വേണ്ട  ചികിത്സ തേടുകയും
ചെയുക.

നട്ടെല്ലിനെ  ബാധിക്കുന്ന രോഗങ്ങൾ എന്തൊക്കെയാണ്. ഹോമിയോപ്പതിയുടെ  ഫലപ്രാപ്തി  എങ്ങിനെയാണ്?

ഭാഗം 2  hv  സ്‌പൈനൽ ഹെൽത്ത് കെയർ    അതിനെക്കുറിച്ചു  ചർച്ച ചെയ്യുന്നതാണ്.

ഡോ : സഞ്ജന. വി.ബി














Wednesday, May 1, 2019




ഭാഗം 2

സ്മാർട്ഫോൺ ഇന്റർനെറ്റ്   സാമൂഹ്യ ജീവിതത്തിലെ  പ്രതിധ്വനികൾ


  സാമൂഹ്യ വ്യവസ്ഥയുടെ അടിസ്ഥാനം  പരസ്പര ബഹുമാനം തന്നെയാണ്. പഴയകാലത്തു നിന്നും ന്യൂ ജെൻ  യുഗത്തിലേക്കുള്ള പരിവർത്തനം  ചിലരിലെങ്കിലും സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.  ഒരു സമൂഹ വ്യവസ്ഥയിൽ ജീവിക്കുമ്പോൾ നമ്മൾ മറ്റുള്ളവരോട് പ്രത്യേകിച്ചും സ്ത്രീകളോട് സംസാരിക്കുമ്പോൾ ഒരു പ്രത്യേക അകലം, ബഹുമാനം എന്നിവ അഭിസംബോധനയിലും , പെരുമാറ്റത്തിലും  കാണിക്കാറുണ്ട്. ഇത് തിരിച്ചും പുരുഷവർഗത്തോടും  ഉണ്ടായിരുന്നു.. ഇന്ന് പക്ഷെ  അതിൽ ഒരു മാറ്റം വന്നിട്ടുണ്ട്. മുഖാമുഖം കാണുമ്പോൾ പ്രത്യേകിച്ച് കുഴപ്പം ഒന്നും എവിടെയും ഇല്ല. പക്ഷെ  ഫേസ് ബുക്ക് അല്ലെങ്കിൽ വാട്സ് ആപ്പ്  അക്കൗണ്ട് ഇതേ വ്യക്തിക്ക്  ഉണ്ടെങ്കിൽ ആണ് ഈ മാറ്റം.

 പ്രത്യേകിച്ച് മുൻപരിചയം ഒന്നും ഇല്ലാത്ത ആളുകൾക്കും മെസ്സേജെസ്  അയക്കുക. മാർക്കറ്റിങ്  മെസ്സേജസ്  അല്ല ഇവിടെ ഉദ്ദേശിച്ചത്.  മിക്കവാറും സ്ത്രീ ആണെങ്കിൽ  ഫ്ലിര്ട്ടിങ് തന്നെയാണ്  സന്ദേശങ്ങളുടെ ഉള്ളടക്കം. നേരിട്ട് പരിചയമില്ലെങ്കിലും പബ്ലിക്  അറിയുന്ന ആളുകൾക്ക് ഹലോ  , ഗുഡ് മോർണിംഗ്  അയക്കുന്നത് ഒരു തെറ്റല്ല ,അത് അവർക്കും  ബുദ്ധിമുട്ടു അല്ലെങ്കിൽ മാത്രം.
പക്ഷെ വളരെ അധികം മോശപ്പെട്ട  സന്ദേശങ്ങൾ അയക്കപെടുമ്പോൾ അത്  നമ്മൾ എങ്ങനെയാണ് വിലയിരുത്തേണ്ടത്. എല്ലാവരും ഇത്തരക്കാർ ആണെന്ന് ഇതിനു അർത്ഥമില്ല. വളെരെ  അധികം സ്ത്രീകളെ സഹായിക്കുകയും ബഹുമാനിക്കുകയും ചെയുന്ന എത്രയോ മഹത് വ്യക്തികൾ നമുക്ക്   ചുറ്റും ഉണ്ട്. പക്ഷെ ഭൂരിഭാഗം അങ്ങനെ അല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മുൻപൊരിക്കൽ  അത്തരം ഒരു മെസ്സേജ് ഞാൻ  സൈബർ പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആണ് ഇന്നത്തെ ലോകത്തു ഇതിന്റെ വ്യാപ്തിയും ആഴവും  അറിയാൻ ഇടയായതു. 

എന്റെ  ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ ഞാൻ സേവനമനുഷ്ഠിച്ചതു  സൈക്യാട്രിക് ക്ലിനികിൽ  ഹോമിയോപ്പതിക് കൺസൽട്ടൻറ്  ആയിട്ടായിരുന്നു.അവിടെ  ഞാൻ കാണുന്നതു മിക്കവാറും മാനസിക രോഗികൾ അല്ലായിരുന്നു. ഒരു കൗൺസിലിങ് സെന്റർ കൂടി ആയതിനാൽ  മാനസിക പ്രശ്നങ്ങൾ ആയിരുന്നു കൂടുതലും. ആ കാലഘട്ടത്തിൽ മൊബൈൽ ,ഇന്റർനെറ്റ് ഇന്നത്തെ പോലെ പ്രചാരത്തിൽ ആയിട്ടില്ല.എന്നിട്ടു പോലും വരുന്ന രോഗികൾ മിക്കവാറും അത്തരം മൊബൈൽ ബന്ധങ്ങളുടെ ഇരകൾ ആയിരുന്നു. ഒരിക്കൽ ഒരു സ്ത്രീ  അമിത ഉത്കണ്ഠ  ,ഭയം  എന്ന അവസ്ഥയ്ക്കു ഒരു ശാന്തി തേടിയാണ് ക്ലിനികിൽ വന്നത്. കൗൺസിലിങ്  കൊണ്ട് മാത്രം അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം അസാധ്യമായപ്പോൾ  ആണ് ഹോമിയോപ്പതി വിഭാഗത്തിൽ വന്നത്.  കാരണം  തേടിയപ്പോൾ അറിയാൻ കഴിഞ്ഞത് അവരുടെ വിവാഹേതര  ബന്ധത്തെക്കുറിച്ചാണ്.  അത് ഭർത്താവ്  അറിയുമോ എന്ന ഭയം.   കൗൺസിലിങ് സ്പെഷ്യലിസ്റ് ഇതിനുള്ള ഉത്തരം കൊടുത്തുകാണുമല്ലോ പിന്നെ ഇവർ എന്നെ കാണുന്നത് എന്തിനു വേണ്ടിയാണ് എന്നായിരുന്നു എന്റെ ചിന്ത. കാരണം  ഞാൻ  അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യം,അതിന്റെ പ്രത്യാഘാതങ്ങൾ എന്നിവയിലൊന്നും ഇടപെടാൻ  ആരുമല്ല.  കൗൺസിലിങ് എന്റെ ജോലിയുമല്ല. ഭയം ,ഉൽക്കണ്ഠ എന്നിവ ചികിതസിച്ചിട്ടുണ്ട്  പക്ഷെ അവയൊക്കെ ഞ ഒരു രോഗത്തിന്റെ ചട്ടക്കൂടിനുള്ളിൽ വരുന്നവയാണല്ലോ. കുട്ടികളിലെ പരീക്ഷ ഭയം, മുതിർന്നവരിൽ ഇറിറ്റബിൾ ബൊവെൽ സിൻഡ്രോം , ഫോബിയ ,ആംഗ്‌സൈറ്റി ,വിഷാദം  ഇതൊക്കെ ചികില്സിക്കുക സാധാരണമായിരുന്നു.  ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി  വിവാഹേതര ബന്ധം മൊബൈൽ കാൾ ലിസ്റ്റ് ബില് നോക്കി ഭർത്താവ് കണ്ടുപിടിക്കുമോ എന്ന ഭയത്തിനു  ഞാൻ എന്താണ് മരുന്ന് നൽകേണ്ടത്. എങ്ങനെ മറുപടി പറയണം എന്നൊക്കെ ആലോചിച്ചു. കാരണം  ഒരു യുവ ഡോക്ടർ ഇതിനു മുൻപ് ഇങ്ങനെയൊരു അവസ്ഥ അഭിമുഖീകരിച്ചിട്ടുമില്ല. അവരോടു സാരമില്ല  ഇനി ശ്രദ്ധിച്ചാൽ മതി തെറ്റുകളിൽ വീഴാതെ എന്ന് പറയുവാൻ പറ്റില്ല . കാരണം ബന്ധം തുടരുന്നുണ്ടല്ലോ. മൊബൈൽ ടെക്നിക്കൽ സൈഡ് പറഞ്ഞുകൊടുക്കാനുള്ള വിവരവുമില്ല. ഇനി ഉണ്ടെങ്കിലും അത് പറഞ്ഞാൽ  അവരെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കും പോലെ ആവില്ലേ.  അതുകൊണ്ടു  നേരെ പേടിക്കുള്ള മരുന്ന് എഴുതിക്കൊടുത്തു. കൂട്ടത്തിൽ മനസ്സിന് നല്ല ഏകാഗ്രതയും സ്ഥിരതയും കിട്ടും തരത്തിൽ  ഒരു മരുന്ന്. അവർ സ്വയം ചിന്തിച്ചു നല്ല തീരുമാനമെടുക്കാൻ സഹായമാകട്ടെ വിചാരിച്ചു.

 പക്ഷെ  ആ കാലഘട്ടത്തിൽ  ഞാൻ കണ്ട രോഗികൾ എല്ലാം  തന്നെ  ഇന്ന്  നാം പത്രങ്ങളിലൂടെ അറിയുന്ന തരത്തിൽ ഉള്ള  സെക്ഷുഅൽ  അതിക്രമങ്ങളുടെ ഇരകൾ ആയിരുന്നു.  അവയുടെ വിദൂരമായ കോംപ്ലിക്കേഷൻസ് മാനസികപ്രശ്നങ്ങൾ ആണെന്നതിനാൽ  മിക്കവാറും ഓരോ രോഗിക്കും പറയാൻ എന്റെ  സാമൂഹികമായ ബോധത്തെ വെല്ലുവിളിക്കുന്ന കഥകൾ ഉണ്ടായിരുന്നു. ചൂഷണം ചെയ്യപ്പെട്ട ആൺകുട്ടികൾ , കുട്ടികളിലെ പെർവെർഷൻ  ഇവയൊക്കെ എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. ഒരിക്കലും നമ്മുടെ സമൂഹത്തിൽ ഏതൊക്കെ നടക്കുന്നു എന്ന് കോളേജ് ജീവിതത്തിൽ രോഗികളെ നോക്കുമ്പോൾ അറിഞ്ഞിരുന്നില്ല. അന്നൊക്കെ  മരുന്ന് എഴുതുക എന്നതിനപ്പുറം ഇതിന്റെ കാരണം തേടുവാനുള്ള ഗവേഷണ ത്വരയും ഇല്ലായിരുന്നു. കാരണം ജീവിതലക്ഷ്യം തൈറോയ്ഡ് ,എൻഡോക്രൈനെ രോഗങ്ങളിൽ പ്രാവീണ്യം നേടുക എന്നതായിരുന്നു.

വർഷങ്ങൾക്കിപ്പുറം  പ്രവർത്തനമേഖലകൾ കൂടുതൽ വ്യാപ്തി തേടിയപ്പോൾ ,സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ചെന്നപ്പോൾ , വേണ്ടത്ര ഗൗരവത്തോടെ കാണേണ്ട വിഷയങ്ങൾ തന്നെയാണ് ഇവയെന്ന്  തോനുന്നു. ദിനപത്രങ്ങളുടെ താളുകൾ മറക്കയുമ്പോൾ  കൈകൾ വിറയ്ക്കുന്ന തരത്തിൽ ഇന്ന് അതിക്രമങ്ങൾ  വർദ്ധി ച്ചിരിക്കുന്നു. മൊബൈൽ ഫോൺ മനുഷ്യമനസ്സിന്റെ ഇൻഹിബിഷൻ എന്ന തോന്നൽ ഇല്ലാതാക്കിയോ. ഇന്റർനെറ്റ്  വീഡിയോസ് ആൻഡ് യൂ  സെർട്ടിഫൈഡ് adult  കോൺടെന്റ് മൂവീസ് സ്ത്രീകളെ ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നതാണോ കാരണം.

തീർച്ചയായും ഒരു അവലോകനം , ഒരു  പുനര്ചിന്തനം ഇന്നിന്റെ അനിവാര്യതയാണെന്നു ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ നമ്മെ ഓർമപ്പെടുത്തുന്നു.
.












Sunday, April 28, 2019

ഇന്റർനെറ്റിന്റെയും സ്മാർട്ഫോണിന്റെയും സാമൂഹ്യജീവിതത്തിലെ പ്രതിധ്വനികൾ

ഇന്റർനെറ്റിന്റെയും സ്മാർട്ഫോണിന്റെയും സാമൂഹ്യജീവിതത്തിലെ  പ്രതിധ്വനികൾ




                 

                        ഇന്നിന്റെ അനിവാര്യതകളിൽ ഒന്നാണ് ഇന്റർനെറ്റും സ്മാർട്ഫോണും.   അറിവിന്റെയും  വിജ്ഞാനത്തിന്റെയും 
വിശാല  ലോകത്തിന്റെ  വാതായനങ്ങൾ തുറന്നിടുന്ന ഇന്റർനെറ്റ്   അത് മാത്രമല്ല ചെയ്യുന്നത്.  ഒരു സംസ്കാരത്തിന്റെ   മുഖച്ച്ചായ  തന്നെ പുനർ നിർവചിക്കുന്ന തരത്തിൽ ഇന്റർനെറ്റ് നിത്യ ജീവിതത്തിലും കുടുംബ സാമൂഹിക ബന്ധങ്ങളിലും  സ്വാധീനം ചെലുത്തുന്നു.

   

                  സമൂഹ മാധ്യമങ്ങൾ  ചില നന്മകളുടെയും പരസ്പര സഹായത്തിന്റെയും  മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേന്ദ്രങ്ങളായി വർത്തിക്കുന്നത് നമ്മൾ കാണുന്നുണ്ടെങ്കിലും  ഇന്ന്  അതിനേക്കാൾ കൂടുതൽ  മനുഷ്യന്റെ മനസ്സിനെയും , കുടുംബബന്ധങ്ങളെയും സര്ഗാത്മ ചിന്താധാരയെയും  ഭരിക്കുന്നു.


                     ഈ ലോകത്തു  ഒരു കുഞ്ഞു പിറന്നുവീണയുടൻ  തന്നെ അഭിമുഖീകരിക്കുന്നത് സ്മാർഫോൺ കാമറയെയും തുടർന്ന്  സോഷ്യൽ മീഡിയ  ലൈവ് നെയുമാണ്‌.   അഭ്യസ്തവിദ്യരായ മാതാപിതാക്കൾ പോലും  ഫോണിന്റെയോ ക്യാമറ ഫ്ലാഷ് ലൈറ്റിന്റെയോ  തീവ്രപ്രകാശത്തെ കുറിച്ച്  ചിന്തിക്കുന്നില്ല. 
സ്വന്തം കുഞ്ഞിന്റെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ഉള്ള പ്രാവീണ്യത്തെ കുറിച്ച്  വാചാലരാവുകയാണ് ചെയ്യുന്നത്.  ഈ പ്രവണത തിരുത്തപ്പെടേണ്ടതല്ലേ?ഫ്ലാഷ് ലൈറ്റും സ്ക്രീൻ ഡിസ്‌പ്ലെയ്‌  ലൈറ്റും നിരന്തരമായി സമ്പർക്കത്തിൽ വരുമ്പോൾ  കുഞ്ഞുങ്ങളുടെയും നമ്മുടെയും കണ്ണുകൾക്ക്  ദോഷകരമാണ്.




                  എലെക്ട്രോമാഗ്നെറ്റിക് വേവ്സ്  കാൻസർ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടില്ലെങ്കിലും അവ മറ്റു പലതരത്തിലുമുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. കണ്ണുകൾക്കും പേശികൾക്കുംക്ഷീണം,ഉന്മേഷക്കുറവ്,മന്ദത,നാഡീവ്യവസ്ഥകയുണ്ടാകുന്നതളർച്ച,തലവേദന,ഉറക്കക്കുറവ്,ശ്രദ്ധക്കുറവ്,അകാരണമായ ദേഷ്യം ,വിഷാദം  എന്നിവ  മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കൊണ്ട് സംഭവിക്കാവുന്നതാണ്.



                  കുട്ടികളിലെ നാഡീ വ്യവസ്ഥ  പൂർണമായും വികാസം പ്രാപിച്ചിട്ടുള്ളതല്ല്ലാത്തതിനാൽ  മൊബൈൽ ട്രാൻസ്മിറ് ചെയ്യുന്ന മൈക്രോവേവ്‌സ് സ്വാധീനത്തിനു വിധേയമാണ്. പ്രതിരോധവ്യവസ്ഥയെയും ബാധിക്കുവാൻ ഇവയ്ക്കു കഴിയും.കണ്ണുകൾക്കുണ്ടാകുന്ന ക്ഷീണം പിന്നീട് കാഴ്ച്ചയെ തന്നെ പ്രതികൂലമായി ബാധിക്കുന്നു.മൊബൈൽ ഫോൺ  മുഖത്തു നിന്നും പതിനാറു ഇഞ്ചു  അകലെ പിടിക്കുന്നത് നല്ലതായിരിക്കും. കൂടുതൽ നേരം വായിക്കേണ്ടി വരുമ്പോൾ നിങ്ങൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതാവും നല്ലതു. മൊബൈലിന്റെ ചെറിയ സ്‌ക്രീനിലേക്യു് സൂക്ഷ്മമായി അധികനേരം നോക്കുമ്പോൾ അത് കണ്ണുകളെ സാരമായി ബാധിക്കുന്നു .



                     ക്യാന്സറും മൊബൈൽ ഫോണും ഇന്നും ഒരു തർക്കവിഷയമാണെങ്കിലും മൊബൈൽ ഫോൺ ഇപ്പോഴും കാൻസർ റിസ്ക് കാറ്റഗറിയിൽ  തന്നെയാണ് പെടുത്തിയിരിക്കുന്നത്. കാരണം  തലച്ചോറിനെയും ഉറക്കത്തെയും മൈക്രോവേവ്‌സ്  ബാധിക്കുന്നു എന്നത് തന്നെ. റിസർച്ച്  പഠനങ്ങൾ  പോസിറ്റീവ് ആവുന്നത്  അത് ഒന്നോ രണ്ടോ കേസുകളെ  മാത്രം അടിസ്ഥാനപ്പെടുത്തിയല്ല.
അതിനു ചില മാനദണ്ഡങ്ങൾ ഉണ്ട്. അതുകൊണ്ടു ബ്രെയിൻ കാൻസർ  മൊബൈൽ ഫോൺ കാരണം എന്നത് ചുരുക്കം  ചില കേസുകളിൽ ആരോപിക്കപെടുമ്പോൾ അത് തള്ളപ്പെടുകയാണ് എന്ന വസ്തുത ഓർത്തിരിക്കേണ്ടതാണ്. 

         


                     ഇന്ന് കുട്ടികളിൽ പഠനവൈകല്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മൊബൈൽ ദുരുപയോഗം അതിന്റെ വേഗത ത്വരിതപ്പെടുത്താതെ  നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പഠനവൈകല്യങ്ങൾക്കു ജനിതകമായ ഒരുപാട് മറ്റു കാരണങ്ങൾ ഉണ്ട്.


               മൊബൈൽ ഫോൺ അഡിക്ഷൻ  എന്ന അവസ്ഥ ഇന്നത്തെ  യുവതലമുറകളിൽ കണ്ടുവരുന്ന ഒരു സിൻഡ്രോമെ ആണ്. ഇതിന്റെ പല തരത്തിലെ വകഭേദങ്ങൾ ഉണ്ട്.
ഫാന്റം പോക്കറ്റ് വൈബ്രേഷൻ സിൻഡ്രോം --പോക്കറ്റിൽ അല്ലെങ്കിൽ ബാഗിൽ  സെൽ ഫോൺ  വൈബ്രേറ്റ് ചെയ്യുന്നുണ്ടോ എന്ന തോന്നൽ  ഇടയ്ക്കിടെ വരുകയും അത് പരിശോധിക്കുകയും ചെയുക .യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ന് വളരെയധികം കുട്ടികളിൽ ഇത് കണ്ടുവരുന്നു.

                    നമ്മുടെ രാജ്യത്തു ഇത് മറ്റൊരു രൂപത്തിലാണ്. ബസിലും ട്രെയിനിലും മരത്തിന്റെ ചുവട്ടിലും  കോളേജ് ക്യാന്റീനിലും വീട്ടിലും  എന്നുവേണ്ട എല്ലായിടത്തും  തലകുനിച്ചു മൊബൈൽ സോഷ്യൽ മീഡിയ  അപ്ഡേറ്സ്  നോക്കുന്ന ഒരു ജനത തലമുറ ഭേദമെന്യേ ഇന്നിന്റെ കാഴ്ചയാണ്. എന്താണ് ഇതുകൊണ്ടു നമുക്ക് നഷ്ടമാകുന്നത്?
  • നിരീക്ഷണപാടവം 
  • ചിന്ത ശക്തി 
  • ആശയവിനിമയ പാടവം 
  • പ്രകൃതിയോടും ചുറ്റുപാടുകളോടുമുള്ള സംവേദനശക്തി 
  • പച്ചപ്പ്‌ നിറഞ്ഞ കാഴ്ച്ചകൾ കാണുമ്പോൾ  ശരീര വ്യവസ്ഥ നിങ്ങളിൽ ഉണ്ടാക്കുന്ന സന്തോഷം 
  • കുടുംബ  ബന്ധങ്ങളിലെ  ഊഷ്മളത . സൗഹൃദങ്ങളിൽ വിടരുന്ന  പക്വത .


                 ഇതൊക്കെയാണെങ്കിലും  പ്രളയകാലത്തു ന്യൂ ജനറേഷന് അനുഭാവ പൂർവം അനുകമ്പയോടെ  ഒരു ജനതകയൊപ്പും നിന്ന് എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ എന്നിരുന്നാലും ചില നഷ്ടങ്ങൾ മൊബൈൽ അഡിക്ഷൻ ഉണ്ടാക്കുന്നു എന്നത് തീർച്ചയാണ്. അതിൽ പ്രധാനം ചിന്താശക്തി തന്നെയാണ്. നമ്മുടെ ചിന്തകൾ രൂപപ്പെടുന്നത് എങ്ങിനെയാണ്. 


[തുടരും]




























Thursday, March 7, 2019

 ഹെയർ ലോസ് അഥവാ  മുടികൊഴിച്ചിൽ








മുടികൊഴിച്ചിലിന്  എന്തൊക്കെയാണ് കാരണങ്ങൾ ?


  • തൈറോയ്ഡ് രോഗങ്ങൾ 
  • ടെൻഷൻ അഥവാ മാനസിക സമ്മർദം 
  • പോഷകക്കുറവ് 
  • ശിരോചര്മ രോഗങ്ങൾ - താരൻ , ടിനിയ ക്യാപ്പിറ്റിസ് 
  • ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ 
  •  ഡെങ്കി പോലെയുള്ള ഇന്ഫക്ഷന്സ് 
  • അടുത്തകാലത്തുണ്ടാണ്ടായ പനികൾ 
  • ചില മരുന്നുകളുടെ ഉപയോഗം 
  • ഹോർമോൺ വ്യതിയാനങ്ങൾ 
  • പോലിസിസ്റ്റിക് ഓവറിയൻ  സിൻഡ്രോം 
  • പ്രസവശേഷം ഉണ്ടാകുന്ന മുടികൊഴിച്ചിൽ 
  • ഹെയർ സ്റ്റൈലിംഗ് 
  • മുടിയിൽ നടത്തുന്ന കെമിക്കൽ സ്റ്റൈലിംഗ് 
  • ജനിതക കാരണങ്ങൾ --- അലോപേഷ്യ  അഥവാ കഷണ്ടി 
  • അലോപേഷ്യ  ഏറിയേറ്റ 

മുടികൊഴിച്ചിലിനു കാരണങ്ങൾ പലതാണ്.ഒരാളിൽ തന്നെ ഒന്നോ അതിലധികമോ  പ്രശ്നങ്ങൾ ഉണ്ടാവാം . ഹെയർ ലോസ് ചികിത്സയിൽ കാരണങ്ങൾ അനുസരിച്ചാണ് ചികിത്സാ നിശ്ചയിക്കുന്നത്
.H  V     ഹോമിയോപ്പതി ക്ലിനിക്കിൽ  രോഗനിർണയത്തിന്  ടെസ്റ്റുകൾ  ഡിജിറ്റൽ ഹെയർ അനാലിസിസ് എന്നിവ നടത്തുന്നതാണ്. 
ചികിത്സായുടെ കാലാവധി രോഗകാരങ്ങളിൽ അധിഷ്ഠിതമാണ്‌ . 
അലോപേയ്ഷ്യ  അഥവാ കഷണ്ടി രോഗമില്ലാത്തവർക്കും, വലിയതോതിൽ ഉള്ള ഹോർമോൺ തകരാറുകളാൽ വരുന്ന ഹെയർ ലോസ് അല്ലാത്തവർക്കും കുറഞ്ഞ കാലത്തെ ചികിത്സയെ ആവശ്യമുള്ളൂ.  
  

 എന്താണ്  പുരുഷന്മാരിലെ കഷണ്ടിയുടെ  കാരണം? ചികിത്സാ ഫലപ്രദമാണോ  ഹോമിയോപതിയിൽ ?








പാരമ്പര്യം അഥവാ ജനിതക കാരണങ്ങൾ  തന്നെയാണ് പ്രധാനമായും  കഷണ്ടി അഥവാ MALE പാറ്റേൺ അലോപ്പസിയേ അഥവാ AGA  ഉണ്ടാക്കുന്നത്. ചില ഹോർമോൺ വ്യതിയാനങ്ങൾ ജീവിത ശൈലികൾ എന്നിവ എ ഇത് വേഗത്തിലാകുന്നു എന്നുമാത്രം.

ഹോമിയോപ്പതിയിൽ  ആരംഭ ഘട്ടത്തിൽ  ചികിതസിക്കുന്നതു  വളരെ അധികം ഗുണം ചെയ്യും. ഹോമിയോപ്പതിക് മരുന്നുകളോടൊപ്പം  ചില ജീവിതശൈലിയുള്ള  നിയന്ത്രണങ്ങളും ആവശ്യമാണ്. പുകവലി ,മദ്യപാനം എന്നിവ ഉപേക്ഷിക്കുക, അമിതമായ മാംസ ആഹാര  ഉപയോഗം, സിന്തറ്റിക്  ഡ്രിങ്ക്സ് എന്നിവ കുറയ്ക്കുക .


സ്ത്രീകളെ കഷണ്ടി ബാധിക്കുമോ ?

സ്ത്രീകളിലെ പ്രത്യേക തരത്തിലുള്ള മുടികൊഴിച്ചിൽ ഫീമെയിൽ  പാറ്റേൺ അലോപ്പേഷ്യ  FPA അറിയപ്പെടുന്നു. കാരണങ്ങൾ മിക്കവയും പുരുഷന്മാരിലെ  കഷണ്ടിയുടെ പോലെ  ആണെങ്കിലും പോലിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം PCOS  എന്ന രോഗാവസ്ഥ ഉള്ള സ്ത്രീകളിൽ
 ആണ് ഇത്തരത്തിലെ ഹെയർ ലോസ് അധികവും കാണപ്പെടുന്നത്.

FPA  പുരുഷന്മാരിലെ പോലെ അല്ല ഇത്  പ്രത്യക്ഷമാകുന്നത്.
തലയുടെ മധ്യഭാഗത്തു  മുടിയിഴകൾ വിഭജിക്കുന്ന നേർരേഖയുടെ  വ്യാപ്തി കൂടുന്നു  അഥവാ അവിടെ ഹാർലോസ് സംഭവിക്കുന്നു.



ഹെയർ ലോസ് പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിൽസിക്കേണ്ടതാണ്. കാലവിളംബം നേരിടുമ്പോൾ ഹെയർ ഫോളിക്കിൾസിനു  നാശം സംഭവിക്കുകയും പിന്നീട് ഹെയർ ഉണ്ടാവാതിരിക്കുകയും ചെയ്യുന്നു.

HV  ഹോമിയോപ്പതി ക്ലിനിക്കിൽ   എല്ലാത്തരത്തിലും ഉള്ള ഹെയർ ലോസ്സിനു ചികിത്സാ ലഭ്യമാണ്. ഹോർമോൺ രോഗങ്ങൾ-തൈറോയ്ഡ്, PCOS  , അമിതവണ്ണം എന്നിവ ഹെയർ ലോസ് ചികിത്സാകയു ഒപ്പം  തന്നെ
ചികിതസിക്കുന്നതാണ്.




വട്ടത്തിൽ മുടി പോവുന്ന അലോപേഷ്യ ഏ റിയേറ്റ   എന്ന രോഗത്തിനും ഹോമിയോപ്പതിയിൽ വിദഗ്ദ്ധ ചികിത്സാ ലഭ്യമാണ് . മറ്റു ചികിത്സാ രീതികളിൽ ഫലം കാണാത്ത ഈ അവസ്ഥ വളരെ പെട്ടെന്ന് തന്നെ സുഖപ്പെടുന്നു എന്നത് ഹോമിയോപതിയുടെ  ഫലപ്രാപ്തിയുടെ ഉത്തമ ഉദാഹരണമാണ്.



ഫോൺ ബുക്കിംഗ്-- 9946745405   HV  ഹോമിയോ ക്ലിനിക്








  










Sunday, February 17, 2019

തൈറോയിഡ് ക്ലിനിക് HV HOMEOPATHY

HV മൾട്ടിസ്പെഷ്യലിറ്റി  ഹോമിയോപ്പതി 


അർബൻ ബാങ്ക്  N  E  V  കോംപ്ലക്സ്  ഡോക്ടർസ് വില്ലേജ്  രാമനാട്ടുകര 
SBI  ബാങ്കിന്  എതിർവശം  ഫോൺ  9946745405 

25  രോഗവിഭാഗങ്ങളിൽ ഹോമിയോപ്പതി  സ്പെഷ്യലിറ്റി ചികിത്സകൾ  ലഭ്യമാണ് 


തൈറോയിഡ്  ക്ലിനിക് 







തൈറോയിഡ്  ഗ്രന്ഥിയെ  ബാധിക്കുന്ന പലതരത്തിലുള്ള രോഗങ്ങൾക്ക് ഹോമിയോപ്പതിയിൽ ചികിത്സയുണ്ട്. ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കാതെ തന്നെ രോഗ ലക്ഷണങ്ങളും  അതിനൊപ്പം തന്നെ തൈറോയ്ഡ് ഹോർമോണിന്റെ അളവും നോർമൽ ലെവലിൽ കൊണ്ടുവരാൻ ഹോമിയോപ്പതി മരുന്നുകള്കൊണ്ടു സാധ്യമാണ്.

തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ എന്തൊക്കെയാണ് ?

തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം - ഗോയിറ്റർ രോഗം 

ഗോയിറ്റർ  പല തരത്തിൽ ഉണ്ടാകാവുന്നതാണ് .  ചില മുഴകൾ അപകടകാരികൾ അല്ല.മറ്റു ചിലവ കാൻസർ ന്റെ  തുടക്കമാവാനുള്ള സാധ്യതയുള്ളവയാണ്. വേറെ ചില ഒറ്റപ്പെട്ട മുഴകൾ കാൻസർ പോലെ അപകടകാരികൾ അല്ലെങ്കിലും തൈറോയ്ഡ് ഗ്രന്ഥിയുടെ അമിതമായ ഹോർമോൺ ഉത്പാദനത്തിന് കാരണമാകുന്നവയാണ്. ഇത്തരം അമിത തൈറോയ്ഡ് സ്രവങ്ങൾ  ഭാവിയിൽ ഹൃദയത്തിന്റെ താളംതെറ്റിയുള്ള പ്രവർത്തനത്തിലേക്യും എല്ലുകളുടെ തേയ്മാനത്തിലേക്യും നയിക്കുന്നവയാണ്.

തൈറോയ്‌ഡിറ്റിസ്  രോഗം 

ഇന്ന് മുഴകളേക്കാൾ കൂടുതൽ ആളുകളിൽ കാണപ്പെടുന്നത്  രക്ത പരിശോധനയിൽ  മാത്രം കാണപ്പെടുന്ന തൈറോയ്ഡ് രോഗമാണ്. പ്രത്യക്ഷത്തിൽ മുഴകൾ മിക്കവാറും ആളുകളിൽ ഇല്ല എന്ന് തന്നെ പറയാം. എന്നിരുന്നാലും ചില ആളുകളിൽ മുഴയോടൊപ്പവും ഈ  രോഗം  നിലനിൽക്കുന്നതാണ്. എന്താണ് തൈറോയ്‌ഡിറ്റിസ്?

തൈറോയ്ഡ്  ഗ്രന്ഥിക്ക് വരുന്ന ഇൻഫ്ലമ്മഷൻ  ആണ് തൈറോയ്‌ഡിറ്റിസ്. ഇവ പല തരത്തിൽ ഉണ്ടാവാം. ചിലതു ചില പ്രത്യേക ശാരീരിക അവസ്ഥകളിലൂടെ  കടന്നുപോവുമ്പോൾ വരുന്ന തൈറോയ്ഡ് അവസ്ഥയാണ്. പ്രസവവും  ചില അണുബാധ ,പനികൾ  എന്നിവ തൈറോയ്‌ഡിറ്റിസ് ഉണ്ടാകാം. പക്ഷെ ഇന്ന് നമ്മുടെ നാട്ടിൽ കാണുന്നത് ഇത്തരത്തിലുള്ള തൈറോയ്‌ഡിറ്റിസ് അല്ല. മറിച്ചു് നമ്മുടെ തന്നെ പ്രതിരോധവ്യവസ്ഥ തൈറോയ്‌ഡിനെതിരെ പ്രവർത്തിക്കുന്നത് മൂലമുണ്ടാകുന്ന ഓട്ടോഇമ്മ്യൂൺ തൈറോയ്‌ഡിറ്റിസ് ആണ് കൂടുതൽ ആളുകളിലും കാണുന്നത്. മുൻപൊക്കെ സ്ത്രീകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന  ഈ അസുഖം ഇന്ന് കുട്ടികളിലും പുരുഷന്മാരിലും  കൂടുതൽ കണ്ടുതുടങ്ങിയിരിക്കുന്നു. ഇതിന്റെ കാരണങ്ങൾ നമ്മുടെ ജീവിതശൈലിയിലെ മാറ്റവും അമിത സമ്മർദ്ദങ്ങളും തന്നെയാണ്.
ഓട്ടോഇമ്മ്യൂൺ തൈറോയ്‌ഡിറ്റിസ്  ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ട അവസ്ഥയായി ആണ് ഇതര വൈദ്യശാസ്ത്രങ്ങൾ കാണുന്നത്.
ഹോമിയോപ്പതി മരുന്നുകൾ കുറച്ചു കാലം തുടർച്ചയായി കഴിച്ചാൽ ഈ രോഗം ശമിക്കുന്നതാണ്. പിന്നീട്   വർഷത്തിൽ ഒരിക്കൽ മാത്രം  ഡോക്ടറിനെ കണ്ടു രോഗാവസ്ഥ പരിശോധിക്കേണ്ടത് ആവശ്യമാണ്. 


തൈറോയ്ഡ് രോഗനിർണയത്തിന്  അൾട്രാസൗണ്ട് സ്കാൻ , ലാബ് ടെസ്റ്റുകൾ എന്നിവ വളരെ അത്യന്താപേക്ഷിതമാണ് . 


H V മൾട്ടിസ്പെഷ്യലിറ്റി ഹോമിയോപ്പതി

HV മൾട്ടിസ്പെഷ്യലിറ്റി  ഹോമിയോപ്പതി 


അർബൻ ബാങ്ക്  N  E  V  കോംപ്ലക്സ്  ഡോക്ടർസ് വില്ലേജ്  രാമനാട്ടുകര 
SBI  ബാങ്കിന്  എതിർവശം  ഫോൺ  9946745405 

25  രോഗവിഭാഗങ്ങളിൽ ഹോമിയോപ്പതി  സ്പെഷ്യലിറ്റി ചികിത്സകൾ  ലഭ്യമാണ് 



MENTAL HEALTH -thyroid

മെൻറ്റൽ  ഹെൽത് -തൈറോയ്ഡ്  തൈറോയ്ഡ് രോഗങ്ങൾ  മാനസികാരോഗ്യത്തെ തകരാറിലാക്കു മോ?   ഇന്നത്തെ  ജീവിതശൈലികളും തിരക്കും ട...