HV സ്‌പൈനൽ ഹെൽത്ത് കെയർ പാർട്ട് 1
നമ്മുടെ ശരീരത്തിന്റെ ചുറുചുറുക്കും, ആകാരവും നിലനിർത്തുന്നതിൽ നമ്മുടെ എല്ലുകൾക്കും പേശികൾക്കും പ്രധാന പങ്കുണ്ട് . നമ്മുടെ പേശി അസ്ഥി വ്യവസ്ഥകളിൽ
ഏതെങ്കിലും ഒരു അസ്ഥിക്ക് അല്ലെങ്കിൽ ഒരു പേശിക്കു സംഭവിക്കുന്ന വ്യതിയാനം ശരീരത്തിന്റെ മൊത്തം സ്ഥിരതയെ ബാധിക്കുന്നു.
മനുഷ്യ ശരീരത്തിൽ അസ്ഥികളെയും പേശി കളെയും സന്തുലിതാവസ്ഥയിൽ പ്രവർത്തിക്കുവാൻ സഹായിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്. ഇന്ന് h v ഹോമിയോപ്പതി നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മൾ എന്തൊക്കെ കാര്യങ്ങൾ നമ്മുടെ അസ്ഥികളുടെയും പേശികളുടെയും പ്രത്യേകിച്ച് നട്ടെല്ലിന്റെയും ആരോഗ്യത്തിനു ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചാണ്.
നമ്മളൊക്കെയും നമ്മുടെ ഭക്ഷണരീതികൾ വ്യായാമം എന്നിവയൊക്കെ ശ്രദ്ധിക്കുന്നവർ ആകാം. പക്ഷെ നമ്മുടെ ചില posture അഥവാ രീതികൾ ചിലപ്പോഴെങ്കിലും ശ്രദ്ധിക്കാത്തവർ ആണ്. പ്രത്യേക സാഹചര്യങ്ങളിൽ നമുക്ക് എവിടെയെങ്കിലും ചുരുണ്ടുകൂടികിടക്കേണ്ടി വരാറുമുണ്ട്. നമ്മുടെ ജീവിതരീതിയെ തകിടം മറിക്കുവാൻ ഇത്രയും മതിയാവും ചിലപ്പോൾ. ഇന്ന് ഞാൻ ഈ പോസ്റ്റ് ഇടുവാൻ കാരണം മേൽപ്പറഞ്ഞ ഒരു സാഹചര്യം എനിക്കും തീവ്രമായ നടുവേദന ഉണ്ടാക്കുകയും ഞാൻ ഹോമിയോപ്പതി ചികിത്സാ കൊണ്ട് വേദനയിൽ നിന്നും നിന്നും മുക്തമാകുകയും ചെയ്തതുകൊണ്ടാണ്. വളരെയധികം ആരോഗ്യകാര്യങ്ങളെ കുറിച്ച് ശ്രദ്ധ ചെലുത്തുന്ന ഒരാൾക്കും ചില യാത്രകളോ പ്രത്യേക സാഹചര്യങ്ങളിൽ കുറച്ചു ദിവസം താമസിക്കുന്നതോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം .
എന്തൊക്കെയാണ് നമ്മൾ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടത്? എന്തൊക്കെ ഘടകങ്ങൾ ആണ് ആരോഗ്യം നിലനിർത്തുന്നത്.
ഏറ്റവും ആദ്യം നമുക്ക് കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ നിന്ന് തുടങ്ങാം. സമീകൃത ആഹാരം ഏറ്റവും ആവശ്യമുള്ള കാലഘട്ടമാണ് ശൈശവം . കാൽസ്യം, ,ഫോസ്ഫറസ് മഗ്നീഷ്യം,സിങ്ക് തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും , [പ്രത്യേകിച്ച് വിറ്റാമിൻ ഡി , ഇ ,സി ,ബി ] .എല്ലുകളുടെയും , പേശികളുടെയും വളർച്ചക്ക് അത്യന്താപേക്ഷിതമാണ്. മറ്റൊരു ഘടകം കുട്ടികൾ ഇരിക്കുകയും കിടക്കുകയും എല്ലാം ചെയുന്ന രീതി ആണ്. അതായത് posture . നട്ടെല്ലിനെയാണ് posture ഏറ്റവുമധികം ബാധിക്കുന്നതു. കൂനിക്കൂടി ഇരിക്കുകയോ കിടക്കുകയോ ചെയ്യരുത് . വായിക്കുമ്പോൾ നിവർന്നു തന്നെ ഇരിക്കണം. മുതിർന്നവരും ഇരിക്കുന്ന ഇരിപ്പിടങ്ങൾ[ കസേര], കിടക്കുന്ന ബെഡ് എന്നിവയുടെ കാര്യങ്ങൾ ശ്രദ്ധിക്കണം.
ഇന്ന് മോഡേൺ ഫർണിചർ പലതരത്തിലും വിലകളിലും ലഭ്യമാണ്. അവയുടെ വിലയോ ലെതറിന്റെ ക്വാളിറ്റിയോ , അല്ല വിലയിരുത്തേണ്ടത് . അവ നമ്മുടെ ആരോഗ്യകരമായ posture ഉറപ്പുവരുത്തുന്നുണ്ടോ എന്നുള്ളതാണ്. ഒരുപാട് സോഫ്റ്റ് ആയ ബെഡ്,സോഫ കുഷൻസ് എന്നിവ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇരി ക്കുമ്പോൾ ഏതു തരത്തിലുള്ള ഇരിപ്പിടങ്ങൾ ആണ് വേണ്ടത്?
നിവർന്നിരിക്കാൻ പാകത്തിൽ ഉള്ള കസേരകൾ ആണ് .നല്ലതു.ഉദാഹരണത്തിന് നമ്മുടെ ഡൈനിങ്ങ് ടേബിൾ ചെയർ . അത്തരത്തിലുള്ള കസേരകൾ നട്ടെല്ലിന് സപ്പോർട്ട് നൽകുന്നു. ഇരിക്കുമ്പോൾ നമ്മൾ കസേരകളിൽ ഒരുപാട് കയറി ഇരിക്കരുത്. നമ്മുടെ കാൽമുട്ടുകളും കസേരയുടെ ഇരിക്കുന്ന ഭാഗവും തമ്മിൽ കുറച്ചുഅകലം വേണം. .നിവർന്നു ഇരിക്കുക. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർ അത് മേശയിൽ വെച്ച് ഉപയോഗിക്കുക , അല്ലെങ്കിൽ കമ്പ്യൂട്ടർ ടേബിൾ ഉപയോഗിക്കുക, കണ്ണുകളും കമ്പ്യൂട്ടർ തമ്മിൽ രേഖയിൽ രേഖയിൽ വരണം.
ഇന്ന് ഓഫീസുകളിൽ ജോലി ചെയ്യുന്നവരിൽ നടുവേദന വളരെ കൂടുതൽ ആണ്. കാരണം ഇരിക്കുന്ന രീതി തന്നെ.
എക്സിക്യൂട്ടീവ് ചെയർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. മേല്പ്പറഞ്ഞ കാര്യങ്ങൾ കൂടാതെ നമ്മുടെ പാദങ്ങൾ നിലത്തു മുട്ടുന്നുണ്ടോ നോക്കേണ്ടതാണ്. ഇല്ലെങ്കിൽ അതിൻ്റെ അർഥം നമ്മുടെ ഉയരത്തിനു അനുസരിച്ചു അല്ല ചെയർ ക്രമീകരിച്ചതു എന്നാണ്. ദീർഘ നേരം ഒരുമിച്ചു ജോലി ചെയ്യുക നട്ടെല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.
ഇടയ്ക്കിടെ എഴുനേൽക്കുന്നതും നടക്കുന്നതും ഗുണകരമാണ്.
മുതിർന്നവർക്കും ഭക്ഷണത്തിൽ ധാതുക്കളും വിറ്റാമിനുകളും, പ്രോട്ടീൻ എന്നിവയും വളരെ അധികം ആവശ്യമാണ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യം ചില ഹോര്മോണുകളുമായും ബന്ധപെട്ടു കിടക്കുന്നു. തൈറോയ്ഡ് ഹോര്മോണുകളുടെ ആധിക്യം അസ്ഥികളുടെ തേയ്മാനത്തിനു കാരണമാകുന്നു. തൈറോയ്ഡ് ഹോര്മോണുകളുടെ കുറവ് പേശീവേദനയുണ്ടാക്കുന്നു.
മറ്റു ചില ഹോർമോണുകളും നമ്മുടെ ശരീരത്തിന്റെ കാൽസ്യം ആഗിരണത്തെ സ്വാധീനിക്കുന്നുണ്ട്.
പാരാതോർമോൺ ഹോർമോൺ , സ്ത്രീകളിൽ ആർത്തവ വിരാമത്തോടെ ഉണ്ടാവുന്ന സ്ത്രീ ഹോര്മോണൽ വ്യതിയാനങ്ങൾ എന്നിവയും എല്ലുതേയ്മാനത്തിനു കാരണമാകുന്നു.
ചില രോഗങ്ങൾക്ക് ഹോർമോൺ ഗുളികകൾ എടുക്കുന്നവരിലും കാൽസ്യം കുറയുന്നു. രോഗികൾ കാൽസ്യം സപ്പ്ളെമെന്റ്സ് കഴിക്കേണ്ടതാണ്. സാധാരണ ഒരാൾക്ക് കാൽസ്യം ഗുളികകൾ ആവശ്യമില്ല.ഭക്ഷണത്തിൽ പാൽ, രാഗി ,മൽസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തുകയെ വേണ്ടതുള്ളൂ.
ഇന്ന് വിറ്റാമിന് ഡി പലരിലും കുറവാണ്. സൂര്യപ്രകാശത്തിൽ ആണ് ഈ വിറ്റാമിന് നമ്മുടെ സ്കിൻ അഥവാ ത്വക്കിൽ ഉണ്ടാക്കപ്പെടുന്നത്. രാവിലെ ഇളം വെയിൽ കൊള്ളുന്നത് നല്ലതാണ്. വിറ്റാമിന് ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. തൈറോയ്ഡ് രോഗവും വിറ്റ് ഡി കുറവും തമ്മിൽ ബന്ധമുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു.അതിനാൽ തൈറോയ്ഡ് രോഗമുണ്ടോയെന്നു ചെക്ക് ചെയ്യുകയും വേണ്ട ചികിത്സ തേടുകയും
ചെയുക.
നട്ടെല്ലിനെ ബാധിക്കുന്ന രോഗങ്ങൾ എന്തൊക്കെയാണ്. ഹോമിയോപ്പതിയുടെ ഫലപ്രാപ്തി എങ്ങിനെയാണ്?
ഭാഗം 2 hv സ്‌പൈനൽ ഹെൽത്ത് കെയർ അതിനെക്കുറിച്ചു ചർച്ച ചെയ്യുന്നതാണ്.
ഡോ : സഞ്ജന. വി.ബി

No comments:
Post a Comment