ഇന്റർനെറ്റിന്റെയും സ്മാർട്ഫോണിന്റെയും സാമൂഹ്യജീവിതത്തിലെ പ്രതിധ്വനികൾ
ഇന്നിന്റെ അനിവാര്യതകളിൽ ഒന്നാണ് ഇന്റർനെറ്റും സ്മാർട്ഫോണും. അറിവിന്റെയും വിജ്ഞാനത്തിന്റെയും
സമൂഹ മാധ്യമങ്ങൾ ചില നന്മകളുടെയും പരസ്പര സഹായത്തിന്റെയും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേന്ദ്രങ്ങളായി വർത്തിക്കുന്നത് നമ്മൾ കാണുന്നുണ്ടെങ്കിലും ഇന്ന് അതിനേക്കാൾ കൂടുതൽ മനുഷ്യന്റെ മനസ്സിനെയും , കുടുംബബന്ധങ്ങളെയും സര്ഗാത്മ ചിന്താധാരയെയും ഭരിക്കുന്നു.
ഇന്ന് കുട്ടികളിൽ പഠനവൈകല്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മൊബൈൽ ദുരുപയോഗം അതിന്റെ വേഗത ത്വരിതപ്പെടുത്താതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പഠനവൈകല്യങ്ങൾക്കു ജനിതകമായ ഒരുപാട് മറ്റു കാരണങ്ങൾ ഉണ്ട്.
ഇന്നിന്റെ അനിവാര്യതകളിൽ ഒന്നാണ് ഇന്റർനെറ്റും സ്മാർട്ഫോണും. അറിവിന്റെയും വിജ്ഞാനത്തിന്റെയും
വിശാല ലോകത്തിന്റെ വാതായനങ്ങൾ തുറന്നിടുന്ന ഇന്റർനെറ്റ് അത് മാത്രമല്ല ചെയ്യുന്നത്. ഒരു സംസ്കാരത്തിന്റെ മുഖച്ച്ചായ തന്നെ പുനർ നിർവചിക്കുന്ന തരത്തിൽ ഇന്റർനെറ്റ് നിത്യ ജീവിതത്തിലും കുടുംബ സാമൂഹിക ബന്ധങ്ങളിലും സ്വാധീനം ചെലുത്തുന്നു.
സമൂഹ മാധ്യമങ്ങൾ ചില നന്മകളുടെയും പരസ്പര സഹായത്തിന്റെയും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേന്ദ്രങ്ങളായി വർത്തിക്കുന്നത് നമ്മൾ കാണുന്നുണ്ടെങ്കിലും ഇന്ന് അതിനേക്കാൾ കൂടുതൽ മനുഷ്യന്റെ മനസ്സിനെയും , കുടുംബബന്ധങ്ങളെയും സര്ഗാത്മ ചിന്താധാരയെയും ഭരിക്കുന്നു.
ഈ ലോകത്തു ഒരു കുഞ്ഞു പിറന്നുവീണയുടൻ തന്നെ അഭിമുഖീകരിക്കുന്നത് സ്മാർഫോൺ കാമറയെയും തുടർന്ന് സോഷ്യൽ മീഡിയ ലൈവ് നെയുമാണ്. അഭ്യസ്തവിദ്യരായ മാതാപിതാക്കൾ പോലും ഫോണിന്റെയോ ക്യാമറ ഫ്ലാഷ് ലൈറ്റിന്റെയോ തീവ്രപ്രകാശത്തെ കുറിച്ച് ചിന്തിക്കുന്നില്ല.
സ്വന്തം കുഞ്ഞിന്റെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ ഉള്ള പ്രാവീണ്യത്തെ കുറിച്ച് വാചാലരാവുകയാണ് ചെയ്യുന്നത്. ഈ പ്രവണത തിരുത്തപ്പെടേണ്ടതല്ലേ?ഫ്ലാഷ് ലൈറ്റും സ്ക്രീൻ ഡിസ്‌പ്ലെയ് ലൈറ്റും നിരന്തരമായി സമ്പർക്കത്തിൽ വരുമ്പോൾ കുഞ്ഞുങ്ങളുടെയും നമ്മുടെയും കണ്ണുകൾക്ക് ദോഷകരമാണ്.
എലെക്ട്രോമാഗ്നെറ്റിക് വേവ്സ് കാൻസർ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടില്ലെങ്കിലും അവ മറ്റു പലതരത്തിലുമുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. കണ്ണുകൾക്കും പേശികൾക്കുംക്ഷീണം,ഉന്മേഷക്കുറവ്,മന്ദത,നാഡീവ്യവസ്ഥകയുണ്ടാകുന്നതളർച്ച,തലവേദന,ഉറക്കക്കുറവ്,ശ്രദ്ധക്കുറവ്,അകാരണമായ ദേഷ്യം ,വിഷാദം എന്നിവ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കൊണ്ട് സംഭവിക്കാവുന്നതാണ്.
കുട്ടികളിലെ നാഡീ വ്യവസ്ഥ പൂർണമായും വികാസം പ്രാപിച്ചിട്ടുള്ളതല്ല്ലാത്തതിനാൽ മൊബൈൽ ട്രാൻസ്മിറ് ചെയ്യുന്ന മൈക്രോവേവ്‌സ് സ്വാധീനത്തിനു വിധേയമാണ്. പ്രതിരോധവ്യവസ്ഥയെയും ബാധിക്കുവാൻ ഇവയ്ക്കു കഴിയും.കണ്ണുകൾക്കുണ്ടാകുന്ന ക്ഷീണം പിന്നീട് കാഴ്ച്ചയെ തന്നെ പ്രതികൂലമായി ബാധിക്കുന്നു.മൊബൈൽ ഫോൺ മുഖത്തു നിന്നും പതിനാറു ഇഞ്ചു അകലെ പിടിക്കുന്നത് നല്ലതായിരിക്കും. കൂടുതൽ നേരം വായിക്കേണ്ടി വരുമ്പോൾ നിങ്ങൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതാവും നല്ലതു. മൊബൈലിന്റെ ചെറിയ സ്‌ക്രീനിലേക്യു് സൂക്ഷ്മമായി അധികനേരം നോക്കുമ്പോൾ അത് കണ്ണുകളെ സാരമായി ബാധിക്കുന്നു .
ക്യാന്സറും മൊബൈൽ ഫോണും ഇന്നും ഒരു തർക്കവിഷയമാണെങ്കിലും മൊബൈൽ ഫോൺ ഇപ്പോഴും കാൻസർ റിസ്ക് കാറ്റഗറിയിൽ തന്നെയാണ് പെടുത്തിയിരിക്കുന്നത്. കാരണം തലച്ചോറിനെയും ഉറക്കത്തെയും മൈക്രോവേവ്‌സ് ബാധിക്കുന്നു എന്നത് തന്നെ. റിസർച്ച് പഠനങ്ങൾ പോസിറ്റീവ് ആവുന്നത് അത് ഒന്നോ രണ്ടോ കേസുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല.
അതിനു ചില മാനദണ്ഡങ്ങൾ ഉണ്ട്. അതുകൊണ്ടു ബ്രെയിൻ കാൻസർ മൊബൈൽ ഫോൺ കാരണം എന്നത് ചുരുക്കം ചില കേസുകളിൽ ആരോപിക്കപെടുമ്പോൾ അത് തള്ളപ്പെടുകയാണ് എന്ന വസ്തുത ഓർത്തിരിക്കേണ്ടതാണ്.
ഇന്ന് കുട്ടികളിൽ പഠനവൈകല്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മൊബൈൽ ദുരുപയോഗം അതിന്റെ വേഗത ത്വരിതപ്പെടുത്താതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പഠനവൈകല്യങ്ങൾക്കു ജനിതകമായ ഒരുപാട് മറ്റു കാരണങ്ങൾ ഉണ്ട്.
മൊബൈൽ ഫോൺ അഡിക്ഷൻ എന്ന അവസ്ഥ ഇന്നത്തെ യുവതലമുറകളിൽ കണ്ടുവരുന്ന ഒരു സിൻഡ്രോമെ ആണ്. ഇതിന്റെ പല തരത്തിലെ വകഭേദങ്ങൾ ഉണ്ട്.
ഫാന്റം പോക്കറ്റ് വൈബ്രേഷൻ സിൻഡ്രോം --പോക്കറ്റിൽ അല്ലെങ്കിൽ ബാഗിൽ സെൽ ഫോൺ വൈബ്രേറ്റ് ചെയ്യുന്നുണ്ടോ എന്ന തോന്നൽ ഇടയ്ക്കിടെ വരുകയും അത് പരിശോധിക്കുകയും ചെയുക .യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ന് വളരെയധികം കുട്ടികളിൽ ഇത് കണ്ടുവരുന്നു.
നമ്മുടെ രാജ്യത്തു ഇത് മറ്റൊരു രൂപത്തിലാണ്. ബസിലും ട്രെയിനിലും മരത്തിന്റെ ചുവട്ടിലും കോളേജ് ക്യാന്റീനിലും വീട്ടിലും എന്നുവേണ്ട എല്ലായിടത്തും തലകുനിച്ചു മൊബൈൽ സോഷ്യൽ മീഡിയ അപ്ഡേറ്സ് നോക്കുന്ന ഒരു ജനത തലമുറ ഭേദമെന്യേ ഇന്നിന്റെ കാഴ്ചയാണ്. എന്താണ് ഇതുകൊണ്ടു നമുക്ക് നഷ്ടമാകുന്നത്?
- നിരീക്ഷണപാടവം
- ചിന്ത ശക്തി
- ആശയവിനിമയ പാടവം
- പ്രകൃതിയോടും ചുറ്റുപാടുകളോടുമുള്ള സംവേദനശക്തി
- പച്ചപ്പ് നിറഞ്ഞ കാഴ്ച്ചകൾ കാണുമ്പോൾ ശരീര വ്യവസ്ഥ നിങ്ങളിൽ ഉണ്ടാക്കുന്ന സന്തോഷം
- കുടുംബ ബന്ധങ്ങളിലെ ഊഷ്മളത . സൗഹൃദങ്ങളിൽ വിടരുന്ന പക്വത .
ഇതൊക്കെയാണെങ്കിലും പ്രളയകാലത്തു ന്യൂ ജനറേഷന് അനുഭാവ പൂർവം അനുകമ്പയോടെ ഒരു ജനതകയൊപ്പും നിന്ന് എന്നത് വിസ്മരിക്കുന്നില്ല. പക്ഷെ എന്നിരുന്നാലും ചില നഷ്ടങ്ങൾ മൊബൈൽ അഡിക്ഷൻ ഉണ്ടാക്കുന്നു എന്നത് തീർച്ചയാണ്. അതിൽ പ്രധാനം ചിന്താശക്തി തന്നെയാണ്. നമ്മുടെ ചിന്തകൾ രൂപപ്പെടുന്നത് എങ്ങിനെയാണ്.
[തുടരും]

No comments:
Post a Comment